2009, ഡിസംബർ 24, വ്യാഴാഴ്‌ച

2009, ഡിസംബർ 23, ബുധനാഴ്‌ച

2009, ഡിസംബർ 20, ഞായറാഴ്‌ച

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

തോരാത്ത മഴ .....

തിമിര്‍ത്തു പെയ്യുന്ന മഴയെനോക്കി ബാല്യത്തിന്‍റെ പീലികള്‍ നിവര്‍ത്തി അവന്‍ ആടി.ഉമ്മറത്ത്‌ നിന്നുകൊണ്ട് ഇറമ്പിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികളെ കൈക്കുടന്നയില്‍ കോരി രസിച്ചു ....നാലുപാടും കണ്ണോടിച്ച് അമ്മയോ മുത്തശ്ശിയോ കാണുന്നില്ലെന്ന് ഉറപ്പാക്കി മഴയുടെ മാര്‍ത്തട്ടിലെക്ക് അവന്‍ ഊളിയിട്ടു ...പൊടുന്നനെ അകത്തു നിന്നു മുത്തശ്ശിയുടെ ശബ്ദം കാതില്‍ വീണു ..."കയറി പോടാ ..അകത്തു ".മഴയെ ശരിക്കും പുണരാന്‍ അനുവദിക്കാതെ ..മോഹ ചെപ്പില്‍ കോര്‍ക്കാന്‍ ഒരു മഴമുത്ത് എടുക്കാതെ ....അവന്‍ ഉമ്മറത്തേക്ക് ഓടി കയറി .തല തുവര്‍ത്തിക്കൊണ്ട് അമ്മ പറഞ്ഞു .."പനി പിടിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം ഇറങ്ങി കളിക്കുവാ അല്ലെ "എന്ന് ...വൈകിട്ട് തുടങ്ങിയ മഴ ...ഇരുട്ട് വന്നിട്ടും പേടിക്കാതെ ..ഇങ്ങനെ തിമിര്‍ത്തു പെയ്തു ..ഇരുട്ട് പടര്‍ന്നിറങ്ങിയ ഇടനാഴിയില്‍ വെളിച്ചം പകര്‍ന്ന് മുത്തശ്ശി പറഞ്ഞു "ഈ നശിച്ച മഴ ഒന്നു തോര്‍ന്നെങ്കില്‍"...മഴയെ ശപിക്കുന്ന മുത്തശ്ശിയോട്‌ അവന് അനിഷ്ടം തോന്നി ..മനസ്സിലും പുറത്തും ആടി തിമിര്‍ക്കുന്ന മഴയെ ജനലഴിയിലൂടെ നോക്കി കൌതുകത്തോടെ ആ ബാല്യം ഇങ്ങനെ ഓര്‍ത്തു ..ഈ മഴ തോരാതെ ഇരുന്നെങ്കില്‍ ......
ഇരുട്ടിന്‍റെ ശക്തി ഏറി വന്നു ..മഴ ആ ഇരുട്ടില്‍ അലിന്ജ് ഇങ്ങനെ പകര്‍ന്നാടി ...അച്ഛന്‍റെ വരവും കാത്ത് വഴികണ്ണുമായ്‌ ഉമ്മറത്ത്‌ അമ്മയും മുത്തശ്ശിയും ....ഉറക്കം അവന്‍റെ കണ്പോളകളെ തഴുകി തുടങ്ങി ...അവന്‍ മെല്ലെ കിടക്കിയിലെക്ക് ചാഞ്ഞു ..നിദ്രാ ദേവി അവനെ പുണര്‍ന്നു .... ഉറക്കത്തിന്‍റെ അഗാധ നിമിഷങ്ങളില്‍ എപ്പോഴോ ..ഒരു നിലവിളി കേട്ട് അവന്‍ ഉണര്‍ന്നു ....ഉറക്ക ചടവോടെ എത്തിയ അവനെയും പുണര്‍ന്നു അമ്മയും ..കൂടെ മുത്തശ്ശിയും അലറി കരയുന്നു ...ഉമ്മറത്ത്‌ രണ്ടു മൂന്നു ആള്‍ക്കാര്‍ നില്ക്കുന്നു ...എന്തിനെന്നറിയാതെ അവനും അമ്മക്കൊപ്പം കരഞ്ഞു ....പിന്നെ അയല്‍ക്കാരും ബന്ധുക്കളും വന്നു തുടങ്ങി ..വീടിന്‍റെ മുറ്റം ടാര്‍പ്പാളിന്‍ പന്തലാല്‍ അലങ്ക്രിതമായ്‌...മഴ അപ്പോളും ചന്നം പിന്നം പെയ്യുകയ്യാണ് ...അവന്‍റെ ബാല്യ മനസ്സിലേക്ക്‌ ആ സത്യം പടര്‍ന്നു കയറി ....അവന്‍റെ അച്ഛന്‍ മരിച്ചു ...പീടിക പൂട്ടി കൈയ്യില്‍ പലഹാര പോതിയുമായ്‌ വീട്ടിലേക്ക്‌ വരും വഴി തിമിര്‍ത്താടിയ മഴയില്‍ പൊട്ടി വീണ വൈദ്യുദ കമ്പി യില്‍ കൂടി പ്രവചിച്ച വൈദ്യുദി ആ ജീവന്‍ അപഹരിച്ചു .............. നേരം പുലര്‍ന്നു ....ആശുപത്രിയില്‍ നിന്നും അച്ഛന്‍റെ ചലനമറ്റ ശരീരം വീട്ടിലേക്ക്‌ കൊണ്ടുവന്നു ....കൂട്ട നിലവിളി ...,...പിന്നെ അച്ഛന്‍റെ ജീവനില്ലാത്ത ആ ശരീരം മറവു ചെയ്തു ....മഴ അപ്പോളും ചന്നം ...പിന്നം ...പെയ്യുകയാണ് .....ആള്‍ക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി ....അടുത്ത ബന്ധുക്കള്‍ മാത്രം വീട്ടില്‍ അവശേഷിച്ചു ....അവന്‍ ജാലകത്തിലൂടെ നോക്കുമ്പോള്‍ മഴ അപ്പോളും പെയ്യുകയാണ് ....തന്‍റെ മോഹങ്ങളെ ...സ്വപ്നങ്ങളെ ...തല്ലി കെടുത്തിയ ഈ നശിച്ച മഴ "ഒന്നു തോര്‍ന്നെങ്കില്‍ ".....തോരാത്ത മനസ്സോടെ അവന്‍ ദൂരേക്ക്‌ മിഴി നട്ട് നിന്നു ......

അടികുറിപ്പ്:ഈ കഴിഞ്ഞ മഴ എന്‍റെ ഗ്രാമത്തെ കണ്ണീര്‍ അണിയിച്ചു കൊണ്ട്ഒരു ജീവന്‍ എടുത്തു ...ആ കുടുംബത്തിന്റെ ദുഃഖത്തില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ....

2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

കടലാസ് തുണ്ടുകള്‍

ജോലി ഭാരം ഒഴിയുന്ന സായന്തനങ്ങളില്‍ ആ പാറയുടെ മുകളില്‍ ഏകനായ്‌ പോയിരിക്കുന്ന പതിവ്‌ തുടങ്ങിയിട്ട് കുറെ കാലമായി ...മുക്കുറ്റി പൂക്കളും പടര്‍പ്പന്‍ പുല്ലും മെത്ത വിരിക്കാത്ത ഇടമാണ്എങ്കിലും ..അവിടെ ഇരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരായിരം വസന്തങ്ങള്‍ പൂത്തുല്ലസിക്കാറുണ്ട്......ഒരു സായന്തനം പതിവുപോലെ അയാള്‍ പാറമേല്‍ ഇരുപ്പുറപ്പിച്ചു ..ആകുല ചിന്തകളുടെ ആധിക്യം മൂലം മനസ്സ്‌ അസ്വസ്ഥമാണ് ...അതിനിടയിലും എന്തെങ്കിലും ആശ്വാസം തേടി അയാള്‍ അകലേക്ക്‌ മിഴി നട്ടിരുന്നു ...പെട്ടെന്ന് മുന്നിലൂടെ ചിതറി പറക്കുന്ന കടലാസ് തുണ്ടുകള്‍ അയാളുടെ ശ്രദ്ധയെ ക്ഷണ്നിചു .ഇളം കാറ്റില്‍ ഇളകി പറന്ന്..അല്പം നിന്നു വീണ്ടും പറന്ന് അകന്നു പോകുന്ന കടലാസ് തുണ്ടുകള്‍ ....അയാളുടെ ഓര്‍മ്മച്ചെപ്പ് അതിന്‍റെ കവാടങ്ങള്‍ മെല്ലെ തുറന്നു ....അതിലൂടെ അയാള്‍ ഒരു അഞ്ചാം തരക്കാരനെ കണ്ടു .... പിന്നെ നീണ്ട ഇടതൂര്‍ന്ന മുടിയുള്ള ..വട്ട മുഖമുള്ള ...കരിം കൂവള മിഴിയും ശോണംആയ അധരവും ഉള്ള പെണ്‍കുട്ടിയും തെളിഞ്ഞു വന്നു ...പ്രേമം ...അതിന്‍റെ വ്യാകരണം മനസ്സിലാകും മുന്പേ കാമുകനായ ചെറു ബാല്യക്കാരന്‍ മനസ്സില്‍ സടകുടന്ജ് ഉണര്‍ന്നു ....അയാള്‍ ആ പെണ്‍കുട്ടിക്ക്‌ എഴുതിയ പ്രേമ ലേഖനം ...പിന്നെ വേലിക്കരുകില്‍ കാത്തു നിന്ന് അത് അവള്‍ക്ക്‌ കൊടുത്തതും ....ഒരു മുന്‍വിധിയോടെ..എല്ലാം ഗ്രഹിചപൊലെ...ആ പ്രേമ കുറിപ്പ്‌ തുണ്ട് തുണ്ടായ്‌ ..കീറിയതും ....പിന്നെ തറപ്പിച്ച ഒരു നോട്ടം തൊടുത്ത്‌ അവള്‍ നടന്ന് അകന്നതും ...ചേതനയറ്റ്‌ നിന്ന തന്‍റെ മുന്നിലൂടെ ആ കടലാസ് തുണ്ടുകള്‍ അറച്ച് അറച്ച് ...പറന്നകന്നു ..പോയതും ...ഈ കടലാസ് തുണ്ടുകളും .അതുപോലെ ഏതെങ്കിലും പ്രണയ പരവശന്‍ തന്‍റെ കാമുകിക്ക്‌ എഴുതിയതാകുമോ ..?

പേക്കിനാക്കള്‍...

പെക്കിനാവിന്‍റെ തോഴനായി അയാള്‍ മാറിയിട്ട് ഒത്തിരി കാലങ്ങള്‍ ആയിരിക്കുന്നു .നവരസങ്ങള്‍ തെളിഞ്ഞു കളിക്കേണ്ട മുഖത്തിപ്പോള്‍ ദൈന്യ രസം മാത്രം .മലര്‍ന്നു കിടക്കുന്ന അയാളുടെ നോട്ടം മച്ചിന്‍ മുകളിലെ വേട്ട കേന്ദ്രമാക്കി .വൈദ്യുദ വിളക്കിന്‍റെ വെളിച്ചത്തിലേക്ക്‌ ആടിത്തിമിര്‍ക്കാന്‍ എത്തിയ പ്രാണി കുരുന്നുകളും ...അവയെ ഇരുട്ടില്‍ ഒളിച്ച് വേട്ടയാടുന്ന ഗൌളിയും .ആ ഗൌളിക്ക് ഒരു കാരണം ഉണ്ട്...വിശപ്പ്‌ .തനിക്കോ ?വെറും സുഖലോലുപതക്ക് വേണ്ടി മനുഷ്യ ശരീരങ്ങളെ വെട്ടിനുറുക്കി ,മനസ്സുകളെ തീരാ വ്യഥ കളുടെ കയത്തില്‍ മുക്കി ,ബാല്യങ്ങളെ അനാഥമാക്കി ...വെറും പച്ച നോട്ടുകെട്ടുകള്‍ക്ക് വേണ്ടി ,അത് പകര്‍ന്നുതന്ന മധു ചക്ഷകന്ഗള്‍ക്ക് വേണ്ടി ,മധിരാക്ഷിമാര്‍ക്ക്‌ വേണ്ടി .ചോരക്കറ പുരണ്ട കൈകളിലേക്ക്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു .ഗൌളിയെ പ്പോലെ താനും ...ഇരുട്ടിന്‍റെ മറപറ്റി ഇര പിടിക്കുന്ന വെറും വേട്ടനായ്...

ഇപ്പോള്‍ അയാള്‍ക്ക്‌ പേടിയാണ് ...ഇരുട്ടിനെ മാത്രമല്ല വെളിച്ചത്തെ പ്പോലും ...നടന്നു നീങ്ങുമ്പോള്‍ പിറകില്‍ കേള്‍ക്കുന്ന കരിയില ശബ്ദം പോലും അയാളെ ഞെട്ടിക്കുന്നു ..തന്നെ വേട്ടയാടാന്‍ ആയുധവുമായി ഒരു വേട്ടക്കാരന്‍ നിഴലുപോലെ തന്‍റെ പിന്നാലെ ഉണ്ടെന്നു അയാളുടെ ഉപബോധ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരുന്നു .തന്‍റെ രൌദ്രധക്ക് അലങ്കാരമായ്‌ വര്‍ത്തിച്ച താടി രോമങ്ങളെ അസ്വസ്തമായ്‌ അയാള്‍ ഉഴിഞ്ഞു . ഉറക്കം പോലും തന്നോട്‌ കരുണ കട്ടാത്തതില് അയാള്‍ക്ക്‌ വിരോധം തോന്നിയില്ല .ഇതു വിലയ്ക്ക് വാങ്ങിയ വിധി ആണ് .അതിനെ ഇനി പഴിക്കാന്‍ പോലും തനിക്ക്‌ ആവില്ല ..പതിയെ ബോധ മണ്ഡലത്തില്‍ നിന്നു ചിന്തകള്‍ ചിറകടിച്ച് പറന്ന് പോയി ...അങ്ങ് ദൂരേക്ക്‌ ...ദൂരേക്ക്‌ ...ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്‌ അയാള്‍ കൂപ്പുകുത്തി ....തട്ടി മറിഞ്ഞ വിഷക്കുപ്പിയും ....കറപുരണ്ട കത്തിയും മാത്രം ബാക്കി ആയി ......

2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച