2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

തോരാത്ത മഴ .....

തിമിര്‍ത്തു പെയ്യുന്ന മഴയെനോക്കി ബാല്യത്തിന്‍റെ പീലികള്‍ നിവര്‍ത്തി അവന്‍ ആടി.ഉമ്മറത്ത്‌ നിന്നുകൊണ്ട് ഇറമ്പിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികളെ കൈക്കുടന്നയില്‍ കോരി രസിച്ചു ....നാലുപാടും കണ്ണോടിച്ച് അമ്മയോ മുത്തശ്ശിയോ കാണുന്നില്ലെന്ന് ഉറപ്പാക്കി മഴയുടെ മാര്‍ത്തട്ടിലെക്ക് അവന്‍ ഊളിയിട്ടു ...പൊടുന്നനെ അകത്തു നിന്നു മുത്തശ്ശിയുടെ ശബ്ദം കാതില്‍ വീണു ..."കയറി പോടാ ..അകത്തു ".മഴയെ ശരിക്കും പുണരാന്‍ അനുവദിക്കാതെ ..മോഹ ചെപ്പില്‍ കോര്‍ക്കാന്‍ ഒരു മഴമുത്ത് എടുക്കാതെ ....അവന്‍ ഉമ്മറത്തേക്ക് ഓടി കയറി .തല തുവര്‍ത്തിക്കൊണ്ട് അമ്മ പറഞ്ഞു .."പനി പിടിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം ഇറങ്ങി കളിക്കുവാ അല്ലെ "എന്ന് ...വൈകിട്ട് തുടങ്ങിയ മഴ ...ഇരുട്ട് വന്നിട്ടും പേടിക്കാതെ ..ഇങ്ങനെ തിമിര്‍ത്തു പെയ്തു ..ഇരുട്ട് പടര്‍ന്നിറങ്ങിയ ഇടനാഴിയില്‍ വെളിച്ചം പകര്‍ന്ന് മുത്തശ്ശി പറഞ്ഞു "ഈ നശിച്ച മഴ ഒന്നു തോര്‍ന്നെങ്കില്‍"...മഴയെ ശപിക്കുന്ന മുത്തശ്ശിയോട്‌ അവന് അനിഷ്ടം തോന്നി ..മനസ്സിലും പുറത്തും ആടി തിമിര്‍ക്കുന്ന മഴയെ ജനലഴിയിലൂടെ നോക്കി കൌതുകത്തോടെ ആ ബാല്യം ഇങ്ങനെ ഓര്‍ത്തു ..ഈ മഴ തോരാതെ ഇരുന്നെങ്കില്‍ ......
ഇരുട്ടിന്‍റെ ശക്തി ഏറി വന്നു ..മഴ ആ ഇരുട്ടില്‍ അലിന്ജ് ഇങ്ങനെ പകര്‍ന്നാടി ...അച്ഛന്‍റെ വരവും കാത്ത് വഴികണ്ണുമായ്‌ ഉമ്മറത്ത്‌ അമ്മയും മുത്തശ്ശിയും ....ഉറക്കം അവന്‍റെ കണ്പോളകളെ തഴുകി തുടങ്ങി ...അവന്‍ മെല്ലെ കിടക്കിയിലെക്ക് ചാഞ്ഞു ..നിദ്രാ ദേവി അവനെ പുണര്‍ന്നു .... ഉറക്കത്തിന്‍റെ അഗാധ നിമിഷങ്ങളില്‍ എപ്പോഴോ ..ഒരു നിലവിളി കേട്ട് അവന്‍ ഉണര്‍ന്നു ....ഉറക്ക ചടവോടെ എത്തിയ അവനെയും പുണര്‍ന്നു അമ്മയും ..കൂടെ മുത്തശ്ശിയും അലറി കരയുന്നു ...ഉമ്മറത്ത്‌ രണ്ടു മൂന്നു ആള്‍ക്കാര്‍ നില്ക്കുന്നു ...എന്തിനെന്നറിയാതെ അവനും അമ്മക്കൊപ്പം കരഞ്ഞു ....പിന്നെ അയല്‍ക്കാരും ബന്ധുക്കളും വന്നു തുടങ്ങി ..വീടിന്‍റെ മുറ്റം ടാര്‍പ്പാളിന്‍ പന്തലാല്‍ അലങ്ക്രിതമായ്‌...മഴ അപ്പോളും ചന്നം പിന്നം പെയ്യുകയ്യാണ് ...അവന്‍റെ ബാല്യ മനസ്സിലേക്ക്‌ ആ സത്യം പടര്‍ന്നു കയറി ....അവന്‍റെ അച്ഛന്‍ മരിച്ചു ...പീടിക പൂട്ടി കൈയ്യില്‍ പലഹാര പോതിയുമായ്‌ വീട്ടിലേക്ക്‌ വരും വഴി തിമിര്‍ത്താടിയ മഴയില്‍ പൊട്ടി വീണ വൈദ്യുദ കമ്പി യില്‍ കൂടി പ്രവചിച്ച വൈദ്യുദി ആ ജീവന്‍ അപഹരിച്ചു .............. നേരം പുലര്‍ന്നു ....ആശുപത്രിയില്‍ നിന്നും അച്ഛന്‍റെ ചലനമറ്റ ശരീരം വീട്ടിലേക്ക്‌ കൊണ്ടുവന്നു ....കൂട്ട നിലവിളി ...,...പിന്നെ അച്ഛന്‍റെ ജീവനില്ലാത്ത ആ ശരീരം മറവു ചെയ്തു ....മഴ അപ്പോളും ചന്നം ...പിന്നം ...പെയ്യുകയാണ് .....ആള്‍ക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി ....അടുത്ത ബന്ധുക്കള്‍ മാത്രം വീട്ടില്‍ അവശേഷിച്ചു ....അവന്‍ ജാലകത്തിലൂടെ നോക്കുമ്പോള്‍ മഴ അപ്പോളും പെയ്യുകയാണ് ....തന്‍റെ മോഹങ്ങളെ ...സ്വപ്നങ്ങളെ ...തല്ലി കെടുത്തിയ ഈ നശിച്ച മഴ "ഒന്നു തോര്‍ന്നെങ്കില്‍ ".....തോരാത്ത മനസ്സോടെ അവന്‍ ദൂരേക്ക്‌ മിഴി നട്ട് നിന്നു ......


അടികുറിപ്പ്:ഈ കഴിഞ്ഞ മഴ എന്‍റെ ഗ്രാമത്തെ കണ്ണീര്‍ അണിയിച്ചു കൊണ്ട്ഒരു ജീവന്‍ എടുത്തു ...ആ കുടുംബത്തിന്റെ ദുഃഖത്തില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ....

10 അഭിപ്രായങ്ങൾ:

  1. ഇരുട്ട് പടര്‍ന്നിറങ്ങിയ ഇടനാഴിയില്‍ വെളിച്ചം പകര്‍ന്ന് മുത്തശ്ശി പറഞ്ഞു "ഈ നശിച്ച മഴ ഒന്നു തോര്‍ന്നെങ്കില്‍" നിങ്ങൾ അറിയാതെ പറഞ്ഞു പോയതാണെങ്കിലും ഈ വരിക്കൊരു മഴക്കാല സന്ധ്യ എവിടെയോ എന്റെ മനസ്സിലേക്കു കൊണ്ടു വരാൻ ക്ഴിഞ്ഞു..
    നന്ദി !!

    മറുപടിഇല്ലാതാക്കൂ
  2. മഴക്കാലം എന്‍റെ ആത്മ സുഹൃത്താണ് ....കുട്ടിക്കാലത്തെ പോലെ ഇന്നും ഞാന്‍ മഴ ആസ്വദിക്കുന്നു .....നന്ദി നളിനി

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിലും പുറത്തും ആടി തിമിര്‍ക്കുന്ന മഴയെ ജനലഴിയിലൂടെ നോക്കി കൌതുകത്തോടെ ആ ബാല്യം ഇങ്ങനെ ഓര്‍ത്തു ..ഈ മഴ തോരാതെ ഇരുന്നെങ്കില്‍ ......
    nannayirikunnu bhoothathane.......
    mazhayude aardrathayulla rachana..
    bhaavukangal

    മറുപടിഇല്ലാതാക്കൂ
  4. മഴയെക്കുറിച്ച് എത്ര വേണമെങ്കിലും പറഞ്ഞോളൂ കേള്‍ക്കാന്‍ ഞാന്‍ റെഡി......
    പിന്നെ താങ്കള്‍ക്ക് തല്പ്പര്യമുണ്ടാകാന്‍ വഴിയുള്ള ഒരു പോസ്റ്റ്‌ ഉണ്ട്..സമയം കിട്ടുകയാണെങ്കില്‍ ഒന്ന് സന്ദര്‍ശിക്കുക..ചങ്ങലകളുടെ തത്വശാസ്ത്രം

    മറുപടിഇല്ലാതാക്കൂ
  5. മഴ എനിക്കും എറെ ഇഷ്ടമാണ്...

    മഴയില്‍ പൊലിഞ്ഞ ആ ജീവന് ആദരാഞ്ജലികള്‍....

    മറുപടിഇല്ലാതാക്കൂ
  6. മഴ ഇഷ്ടപ്പെടാത്ത മനസ്സുകള്‍ കുറവാണെന്നു തോന്നുന്നു. തുടരുക.

    മറുപടിഇല്ലാതാക്കൂ
  7. ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്ദി ..നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ...നന്ദി

    മറുപടിഇല്ലാതാക്കൂ
  8. നല്ല കഥ.
    മഴയുടെ സൌന്ദര്യവും നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോള്‍ ഇഷ്ടമായും മറ്റു ചിലപ്പോള്‍ ദുരിതവും.

    മറുപടിഇല്ലാതാക്കൂ

തലയ്ക്കിട്ട് അടിച്ചവര്‍ ....