2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

കടലാസ് തുണ്ടുകള്‍

ജോലി ഭാരം ഒഴിയുന്ന സായന്തനങ്ങളില്‍ ആ പാറയുടെ മുകളില്‍ ഏകനായ്‌ പോയിരിക്കുന്ന പതിവ്‌ തുടങ്ങിയിട്ട് കുറെ കാലമായി ...മുക്കുറ്റി പൂക്കളും പടര്‍പ്പന്‍ പുല്ലും മെത്ത വിരിക്കാത്ത ഇടമാണ്എങ്കിലും ..അവിടെ ഇരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരായിരം വസന്തങ്ങള്‍ പൂത്തുല്ലസിക്കാറുണ്ട്......ഒരു സായന്തനം പതിവുപോലെ അയാള്‍ പാറമേല്‍ ഇരുപ്പുറപ്പിച്ചു ..ആകുല ചിന്തകളുടെ ആധിക്യം മൂലം മനസ്സ്‌ അസ്വസ്ഥമാണ് ...അതിനിടയിലും എന്തെങ്കിലും ആശ്വാസം തേടി അയാള്‍ അകലേക്ക്‌ മിഴി നട്ടിരുന്നു ...പെട്ടെന്ന് മുന്നിലൂടെ ചിതറി പറക്കുന്ന കടലാസ് തുണ്ടുകള്‍ അയാളുടെ ശ്രദ്ധയെ ക്ഷണ്നിചു .ഇളം കാറ്റില്‍ ഇളകി പറന്ന്..അല്പം നിന്നു വീണ്ടും പറന്ന് അകന്നു പോകുന്ന കടലാസ് തുണ്ടുകള്‍ ....അയാളുടെ ഓര്‍മ്മച്ചെപ്പ് അതിന്‍റെ കവാടങ്ങള്‍ മെല്ലെ തുറന്നു ....അതിലൂടെ അയാള്‍ ഒരു അഞ്ചാം തരക്കാരനെ കണ്ടു .... പിന്നെ നീണ്ട ഇടതൂര്‍ന്ന മുടിയുള്ള ..വട്ട മുഖമുള്ള ...കരിം കൂവള മിഴിയും ശോണംആയ അധരവും ഉള്ള പെണ്‍കുട്ടിയും തെളിഞ്ഞു വന്നു ...പ്രേമം ...അതിന്‍റെ വ്യാകരണം മനസ്സിലാകും മുന്പേ കാമുകനായ ചെറു ബാല്യക്കാരന്‍ മനസ്സില്‍ സടകുടന്ജ് ഉണര്‍ന്നു ....അയാള്‍ ആ പെണ്‍കുട്ടിക്ക്‌ എഴുതിയ പ്രേമ ലേഖനം ...പിന്നെ വേലിക്കരുകില്‍ കാത്തു നിന്ന് അത് അവള്‍ക്ക്‌ കൊടുത്തതും ....ഒരു മുന്‍വിധിയോടെ..എല്ലാം ഗ്രഹിചപൊലെ...ആ പ്രേമ കുറിപ്പ്‌ തുണ്ട് തുണ്ടായ്‌ ..കീറിയതും ....പിന്നെ തറപ്പിച്ച ഒരു നോട്ടം തൊടുത്ത്‌ അവള്‍ നടന്ന് അകന്നതും ...ചേതനയറ്റ്‌ നിന്ന തന്‍റെ മുന്നിലൂടെ ആ കടലാസ് തുണ്ടുകള്‍ അറച്ച് അറച്ച് ...പറന്നകന്നു ..പോയതും ...ഈ കടലാസ് തുണ്ടുകളും .അതുപോലെ ഏതെങ്കിലും പ്രണയ പരവശന്‍ തന്‍റെ കാമുകിക്ക്‌ എഴുതിയതാകുമോ ..?

3 അഭിപ്രായങ്ങൾ:

  1. കഥ എഴുതാന്‍ അറിയാതെ ...വെറുതെ കണ്മുന്നില്‍ കാണുന്നത് എഴുതി വച്ച എന്നെ സ്നേഹമയമായ്...പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി ..കണ്ണനുണ്ണി ...കുമാര ..മറ്റെല്ലാ നല്ല സുഹൃത്തുകളെ ...

    മറുപടിഇല്ലാതാക്കൂ

തലയ്ക്കിട്ട് അടിച്ചവര്‍ ....