2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

പേക്കിനാക്കള്‍...

പെക്കിനാവിന്‍റെ തോഴനായി അയാള്‍ മാറിയിട്ട് ഒത്തിരി കാലങ്ങള്‍ ആയിരിക്കുന്നു .നവരസങ്ങള്‍ തെളിഞ്ഞു കളിക്കേണ്ട മുഖത്തിപ്പോള്‍ ദൈന്യ രസം മാത്രം .മലര്‍ന്നു കിടക്കുന്ന അയാളുടെ നോട്ടം മച്ചിന്‍ മുകളിലെ വേട്ട കേന്ദ്രമാക്കി .വൈദ്യുദ വിളക്കിന്‍റെ വെളിച്ചത്തിലേക്ക്‌ ആടിത്തിമിര്‍ക്കാന്‍ എത്തിയ പ്രാണി കുരുന്നുകളും ...അവയെ ഇരുട്ടില്‍ ഒളിച്ച് വേട്ടയാടുന്ന ഗൌളിയും .ആ ഗൌളിക്ക് ഒരു കാരണം ഉണ്ട്...വിശപ്പ്‌ .തനിക്കോ ?വെറും സുഖലോലുപതക്ക് വേണ്ടി മനുഷ്യ ശരീരങ്ങളെ വെട്ടിനുറുക്കി ,മനസ്സുകളെ തീരാ വ്യഥ കളുടെ കയത്തില്‍ മുക്കി ,ബാല്യങ്ങളെ അനാഥമാക്കി ...വെറും പച്ച നോട്ടുകെട്ടുകള്‍ക്ക് വേണ്ടി ,അത് പകര്‍ന്നുതന്ന മധു ചക്ഷകന്ഗള്‍ക്ക് വേണ്ടി ,മധിരാക്ഷിമാര്‍ക്ക്‌ വേണ്ടി .ചോരക്കറ പുരണ്ട കൈകളിലേക്ക്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു .ഗൌളിയെ പ്പോലെ താനും ...ഇരുട്ടിന്‍റെ മറപറ്റി ഇര പിടിക്കുന്ന വെറും വേട്ടനായ്...

ഇപ്പോള്‍ അയാള്‍ക്ക്‌ പേടിയാണ് ...ഇരുട്ടിനെ മാത്രമല്ല വെളിച്ചത്തെ പ്പോലും ...നടന്നു നീങ്ങുമ്പോള്‍ പിറകില്‍ കേള്‍ക്കുന്ന കരിയില ശബ്ദം പോലും അയാളെ ഞെട്ടിക്കുന്നു ..തന്നെ വേട്ടയാടാന്‍ ആയുധവുമായി ഒരു വേട്ടക്കാരന്‍ നിഴലുപോലെ തന്‍റെ പിന്നാലെ ഉണ്ടെന്നു അയാളുടെ ഉപബോധ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരുന്നു .തന്‍റെ രൌദ്രധക്ക് അലങ്കാരമായ്‌ വര്‍ത്തിച്ച താടി രോമങ്ങളെ അസ്വസ്തമായ്‌ അയാള്‍ ഉഴിഞ്ഞു . ഉറക്കം പോലും തന്നോട്‌ കരുണ കട്ടാത്തതില് അയാള്‍ക്ക്‌ വിരോധം തോന്നിയില്ല .ഇതു വിലയ്ക്ക് വാങ്ങിയ വിധി ആണ് .അതിനെ ഇനി പഴിക്കാന്‍ പോലും തനിക്ക്‌ ആവില്ല ..പതിയെ ബോധ മണ്ഡലത്തില്‍ നിന്നു ചിന്തകള്‍ ചിറകടിച്ച് പറന്ന് പോയി ...അങ്ങ് ദൂരേക്ക്‌ ...ദൂരേക്ക്‌ ...ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്‌ അയാള്‍ കൂപ്പുകുത്തി ....തട്ടി മറിഞ്ഞ വിഷക്കുപ്പിയും ....കറപുരണ്ട കത്തിയും മാത്രം ബാക്കി ആയി ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തലയ്ക്കിട്ട് അടിച്ചവര്‍ ....